Breaking News
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു | ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ അറിയാം | യു.എ.ഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു | ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) പ്രസംഗ മത്സരം,ഫൈനൽ ഇന്ന് ഐ.സി.സിയിൽ | ഫ്രീസോണിൽ നിന്നും തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ്‌ സർവീസ് ആരംഭിച്ചു | സൗജന്യമായി ഇംഗ്ലീഷ് പഠിക്കാം,ഖത്തർ കെഎംസിസി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1 മുതൽ | ഗസയിൽ വെടിനിർത്തൽ കരാർ ഉടനെന്ന് ട്രംപ്,ഭീഷണിയുമായി ഇസ്രയേൽ | നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി |
റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍ 

April 27, 2024

news_malayalam_food_poisoning_in_saudi

April 27, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഹംബര്‍ഗിനി എന്ന റെസ്‌റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  35 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി സ്ഥിരീകരിച്ചു. 28 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളിലാണ്. രണ്ടു പേര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. തുടക്കത്തില്‍ 15 പേരാണ് ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സ തേടിയത്. പിന്നീട് കൂടുതല്‍ പേര്‍ ചികിത്സ തേടി ആശുപത്രികളിലെത്തുകയായിരുന്നു. 

ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹംബര്‍ഗിനിയുടെ റിയാദിലെ മുഴുവന്‍ ശാഖകളും നഗരസഭ അടപ്പിച്ചു. ഇവിടങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്ന മെയിന്‍ സെന്ററും അടപ്പിച്ചു. സൗദി പൗരന്‍ നവാഫ് അല്‍ ഫൗസാന്റെ ഉടമസ്ഥതയിലുള്ളതാണ് ഹംബര്‍ഗിനി റെസ്റ്റോറന്റുകള്‍.

അതേസമയം ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. വിഷബാധയേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായും ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News