Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറില്‍ പൊതുശുചിത്വ നിയമലംഘനങ്ങള്‍ക്ക് 10,000 റിയാല്‍ വരെ പിഴ ചുമത്തും

November 06, 2023

news_malayalam_rules_in_qatar

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: രാജ്യത്തെ ബീച്ചുകളില്‍ ശൈത്യകാലം ആസ്വദിക്കാനെത്തുന്നവര്‍ ശുചിത്വം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കും പിടിവീഴും. പൊതുശുചിത്വം പാലിച്ചില്ലെങ്കില്‍ പതിനായിരം റിയാല്‍ വരെയാണ് പിഴ ഈടാക്കുക. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് എല്ലാ ബീച്ചുകളിലും കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്. ബാര്‍ബിക്യു ഉപയോഗിക്കുന്നവര്‍ കരി കത്തിക്കുന്നതിന് ഗ്രില്‍ ഉപയോഗിക്കണം. മിച്ചം വരുന്ന കരിമണല്‍ കൃത്യമായി മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള കണ്ടെയ്‌നറുകളില്‍ ഇടണം. ശുചിത്വം ഉറപ്പാക്കാന്‍ എല്ലാ ബീച്ചുകളിലും സുരക്ഷാ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം സന്ദര്‍ശകര്‍ക്കായി ബീച്ചുകളില്‍ നഗരസഭാ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. എല്ലാ ബീച്ചുകളിലും സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഫാമിലി, പബ്ലിക് ബീച്ചുകളില്‍ ബാര്‍ബിക്യു ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കളിസ്ഥലം, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍, ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ എന്നിവയും ബീച്ചുകളില്‍ തയ്യാറാക്കിയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News