Breaking News
ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു | ഒ.ആര്‍ കേളു രാജ്ഭവനിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | കുവൈത്തിൽ സബ്‌സിഡിയുള്ള മരുന്നുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ മൂന്ന് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ |
ദുബായില്‍ വീടുകളില്‍ ഭക്ഷണം പാഴാക്കിയാല്‍ പിഴ ഈടാക്കുന്ന നിയമം പരിഗണനയില്‍

November 20, 2023

news_malayalam_new_rules_in_uae

November 20, 2023

ന്യൂസ്‌റൂം ഡെസ്ക് 

യുഎഇ: ദുബായില്‍ ഇനിമുതല്‍ വീടുകളില്‍ ഭക്ഷണം പാഴാക്കിയാല്‍ കനത്ത പിഴ ഈടാക്കാനുള്ള നിയമം പരിഗണനയില്‍. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ ഉത്തരവാദിത്വം പ്രോല്‍സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനമെന്ന് ഫുഡ് ലോസ് ആന്റ് വേസ്റ്റ് സംരംഭമായ ' നിഅ്മ ' സെക്രട്ടറി ജനറല്‍ ഖുലൂദ് ഹസന്‍ അല്‍ നുവൈസ് പറഞ്ഞു. പിഴ ഈടാക്കിയാല്‍ മാത്രമേ ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാകൂവെന്നും നുവൈസ് കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ പ്രതിവര്‍ഷം ഏകദേശം 600 കോടി ദിര്‍ഹമിന്റെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കപ്പെടുന്നതായാണ് കണക്ക്. വിതരണ ശൃംഖലയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ നഷ്ടവും പാഴാക്കലും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് 2020ല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ നേഖലകള്‍, സര്‍ക്കാര്‍- ഇതര സംഘടനകള്‍, വിവിധ സാമൂഹിക കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെ 'നിഅ്മ' സംരംഭത്തിന് തുടക്കമിട്ടത്. 2023ഓടെ ദേശീയ തലത്തില്‍ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് അന്‍പത് ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News