Breaking News
വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു | മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു |
ദുബായിൽ കുടുംബത്തോടൊപ്പം എത്തുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്  സൗജന്യ വിസ അനുവദിച്ചു 

November 02, 2023

news_malayalam_new_rules_in_uae

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിലേക്കുള്ള ഫാമിലി ഗ്രൂപ്പ് വിസിറ്റ് വിസ നേടാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി അപേക്ഷിക്കാൻ അധികൃതർ അനുമതി നൽകി . 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  മാതാപിതാക്കളോടൊപ്പമുള്ള യു എ ഇ സന്ദർശനത്തിന് വിസ സൗജന്യമായി ലഭിക്കും.  കുട്ടികൾ തനിച്ചോ മറ്റുള്ളവരുടെ കൂടെയോ വരുമ്പോൾ ഈ ഇളവ് ലഭിക്കില്ലെന്നും ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമേ ഈ ഓഫർ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഖലാഫ് അൽഗൈത്ത്  പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News