Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ ട്രാഫിക് പിഴയടക്കാൻ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

November 05, 2023

Malayalam_Qatar_News

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളിൽ ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം  മു​ന്ന​റി​യി​പ്പ് നൽകി. ഇത്തരം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ​ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി അ​വ​യ​ർ​ന​സ് അധികൃതർ നിർദേശം നൽകി.

ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലേർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കി മാത്രമേ പണമടക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഫോ​ണി​ൽ ല​ഭി​ക്കു​ന്ന സം​ശ​യാ​സ്പ​ദ​മാ​യ കോ​ളു​ക​ളോ​ടും സ​ന്ദേ​ശ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്ക​രു​തെന്നും, അ​റി​യാ​ത്ത ന​മ്പ​റു​ക​ളി​ൽ നി​ന്നു​ള്ള ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ, ഒ.​ടി.​പി എ​ന്നി​വ അ​വ​ഗ​ണി​ക്ക​ണമെന്നും, ലി​ങ്കു​ക​ൾ ല​ഭി​ച്ചാ​ൽ അ​വ ഓ​പ​ണ്‍ ചെ​യ്യ​രു​തെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ, വ്യ​ക്തി​പ​ര​മോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ ചോ​ദി​ക്കു​ന്ന കോ​ളു​ക​ൾക്കും സ​ന്ദേ​ശ​ങ്ങ​ൾക്കും മ​റു​പ​ടി ന​ൽ​കരുതെന്നും നിർദേശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News