Breaking News
ഖത്തറിലെ പ്രമുഖ അൽ അനീസ് ഗ്രൂപ്പിലേക്ക് ബ്ബയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു |
സൗദിയിൽ ജവാസത്ത് സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭിക്കുമെന്ന വാർത്ത വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

November 14, 2023

Malayalam_Qatar_News

November 14, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദിയിൽ വാട്സ്ആപ്പ് വഴി ജവാസത്ത് സേവനങ്ങൾ ലഭിക്കുമെന്ന വാർത്ത സൗദി പാസ്പോർട്ട് (ജവാസത്ത്) അധികൃതർ നിഷേധിച്ചു. ജവാസത്ത് സേവനം വാട്സ്ആപ്പ് വഴി നൽകുന്നതിന് ഔദ്യോഗിക അക്കൗണ്ട് സ്ഥാപിച്ചിട്ടില്ലെന്നും ജവാസത്ത് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. നിലവിലെ വാട്സ്ആപ് അക്കൗണ്ട് വ്യാജമാണെന്നും, ഇത്തരം വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.  

‘അബ്ഷിർ’ എന്ന പോർട്ടലും അതിന്റെ മൊബൈൽ ആപ്ലിക്കേഷനും വഴിയാണ് വ്യക്തിഗത ഓൺലൈൻ സേവനങ്ങൾ നൽകുന്നതെന്നും, ഇതല്ലാതെ മറ്റൊരു ഓൺലൈൻ സംവിധാനവും ഔദ്യോഗികമായി നിലവിലില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം നൽകാനും അവരുമായി ആശയവിനിമയം നടത്താനും അവരുടെ സംശയങ്ങളോട് പ്രതികരിക്കാനും സാമൂഹ മാധ്യമങ്ങളിൽ ജവാസത്ത് ഔദ്യോഗിക അക്കൗണ്ടുകളുണ്ടെന്നും അതിൽ നിന്നും വരുന്ന വിവരങ്ങളും വാർത്തകളും മാത്രമേ സ്വീകരിക്കാവൂ എന്നും അധികൃതർ അറിയിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News