November 15, 2023
November 15, 2023
ജിദ്ദ: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (സര്‍വീസ് സര്‍ട്ടിഫിക്കറ്റ്) ഇനി മുതല്‍ ഖിവാ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി ലഭിക്കും. ഖിവാ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ആയി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. പുതിയ സേവനം ആരംഭിച്ചതോടെ സ്ഥാപനവുമായുമുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഖിവാ പ്ലാറ്റ്ഫോമിലെ വ്യക്തിഗത അക്കൗണ്ടിലൂടെ ഓണ്‍ലൈനായി ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാകും.
ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് ജോലി മാറുമ്പോള്‍ പുതിയ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനാണ് ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. ജീവനക്കാരുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വര്‍ധിപ്പിക്കാനും നൂതന ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ കൈവരിക്കാനും ബിസിനസ് മേഖലയ്ക്ക് 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാനും ഖിവാ പ്ലാറ്റ്ഫോമിലൂടെ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F