Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച 8 മണിമുതല്‍ അല്‍ വക്രയില്‍ നടക്കും

November 08, 2023

Malayalam_News_Qatar

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പ്രവാസികളുടെ സര്‍ഗാത്മകതയ്ക്ക് ഗള്‍ഫ് നാട്ടില്‍ നിറം പകരുന്ന പ്രവാസി സാഹിത്യോത്സവിന്റെ പതിമൂന്നാം എഡിഷന്‍ നവംബര്‍ 10, വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍ വക്ര മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളിലാണ് പരിപാടി നടക്കുക. 30 വര്‍ഷമായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് (ആര്‍എസ്‌സി) കീഴിലുള്ള കലാലയ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യോത്സവില്‍ യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയിച്ച മുന്നൂറോളം പ്രതിഭകള്‍ മത്സരിക്കും. രാവിലെ 8 മണിമുതല്‍ മാപ്പിളപാട്ട്, ഖവാലി, ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് തുടങ്ങിയ എണ്‍പതിലധികം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഖത്തറിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പസ് സാഹിത്യോത്സവും പരിപാടിയുടെ ഭാഗമായി നടക്കും.

ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തിലും 'ബഷീറിന്റെ ലോകം' എന്ന ശീര്‍ഷകത്തില്‍ വൈകിട്ട് 4 മണിക്ക് സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ചയിലും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രേക്ഷകര്‍ക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കും. 

വൈകിട്ട് 7.30ന് നടക്കുന്ന സമാപന സംഗമത്തില്‍ ഖത്തര്‍ ഐസിഎഫ് പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. സാഹിത്യോത്സവ് വേദിയിലേക്ക് ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യോത്സവ് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി, മീഡിയ വിഭാഗം കണ്‍വീനര്‍ നൗഷാദ് അതിരുമട, ആര്‍എസ് സി നാഷണല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, മീഡിയ സെക്രട്ടറി താജുദ്ധീന്‍ പുറത്തീല്‍, റനീബ് ചാവക്കാട്, എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍ ഉബൈദ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News