Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ നിലവിലെ ഇന്ധനങ്ങൾക്ക് പകരം യൂറോ 5 ഡീസലും പെട്രോളും വരുന്നു

February 29, 2024

news_malayalam_new_rules_in_saudi

February 29, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദി അറേബിയയിൽ നിലവിലുള്ള പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്നു. പ്രക്രിയയുടെ നടപടിക്രമങ്ങൾ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങള്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും പുതിയ പദ്ധതി സഹായിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

2060 ഓടെ സീറോ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കാനും, ഹാനികരമായ വാതകങ്ങളുടെ ബഹിര്‍ഗമനങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ട് സൗദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്ധനങ്ങള്‍ വിപണിയിലിറക്കിയതെന്നും ഊര്‍ജ മന്ത്രാലയം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News