Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലെ അൽ ഗരാഫ പാർക്കിൽ ഈജിപ്ഷ്യൻ ബാലൻ മരിച്ചു 

February 17, 2024

news_malayalam_death_news_in_qatar

February 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അൽ ഗരാഫ പാർക്കിൽ ഈജിപ്ഷ്യൻ ബാലൻ മരിച്ചു. പാർക്കിലെ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയിലുണ്ടായ ആഘാതത്തെ തുടർന്ന് ഉടൻ തന്നെ മരണം സംഭവിച്ചതായി അറബിക് പത്രമായ അൽ ഷർഖ് റിപ്പോർട്ട് ചെയ്തു.

മരിച്ച കുട്ടിയുടെ അമ്മ ഫേസ്ബുക്കിലെ ഒരു കമ്മ്യൂണിറ്റി പേജിൽ കുട്ടിയുടെ ചിത്രം സഹിതം മരണ വാർത്ത പങ്കുവെച്ചിട്ടുണ്ട്. 

"എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഈ ലോകത്ത് എൻ്റെ എല്ലാമെല്ലാമായിരുന്ന എന്റെ മകനെ എനിക്ക് നഷ്ടപ്പെട്ടു. ദൈവം എനിക്ക് ക്ഷമ നൽകട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കണം," - കുട്ടിയുടെ 'അമ്മ ഫേസ്ബുക്കിൽ അറബിയിൽ കുറിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News