Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ഇനി മുതല്‍ സഹേല്‍ ആപ്പിലൂടെ മാറ്റാം

November 14, 2023

Qatar_News_Malayalam

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ മാറ്റത്തിനുള്ള സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതോടെ ഒരു സ്പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരു സ്പോണ്‍സര്‍ഷിപ്പിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ എളുപ്പത്തില്‍ സഹേല്‍ ആപ്പ് വഴി മാറാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും നാഷണാലിറ്റി ആന്റ് റെസിഡന്‍സ് അഫയേഴ്സ് വിഭാഗവും സഹകരിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പത്രക്കുറിപ്പില്‍ അറിയിച്ചു.ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ ഉടന്‍ തന്നെ അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. 

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനായി നിലവിലെ സ്‌പോണ്‍സറാണ് സഹേല്‍ ആപ്പിലൂടെ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. തുടര്‍ന്ന്, അപേക്ഷയിലൂടെ ലഭിക്കുന്ന അറിയിപ്പ് വഴി പുതിയ സ്‌പോണ്‍സര്‍ വിസ മാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുമ്പോള്‍ ജോലിക്കാരും സ്‌പോണ്‍സറും തമ്മില്‍ നിയമപ്രകാരമുള്ള പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കേണ്ടത് നിര്‍ബന്ധമാണ്. 18 വയസ്സ് പൂര്‍ത്തിയാകുകയും വിവാഹിതരുമായ സ്വദേശികള്‍ക്കാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയൂ. 

അതേസമയം ഗാര്‍ഹിക തൊഴിലാളികളായ ആര്‍ട്ടിക്കിള്‍ (20) വിഭാഗത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ സഹേല്‍ ആപ്പ് വഴി വിസ മാറ്റുന്നതിനുള്ള സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ പുരുഷന്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സേവനം ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News