Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ ഫോറത്തിന് തുടക്കം: ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു 

December 10, 2023

Malayalam_Qatar_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ലോക നേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം ഇന്ന് (ഡിസംബർ 10) ആരംഭിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഫോറം ഉദ്ഘാടനം ചെയ്‌തത്‌. "കൂട്ടായ്മയുടെ ഭാവി പടുത്തുയര്‍ത്താം" എന്ന പ്രമേയത്തിലാണ് ഇത്തവണ ദോഹ ഫോറം നടക്കുന്നത്. ദോഹ ഫോറത്തിന്റെ 21-ാമത് എഡിഷൻ ഡിസംബർ 10, 11 തീയതികളിൽ ഷെറാട്ടണ്‍ ഹോട്ടലിലാണ് നടക്കുന്നത്.

പശ്ചിമേഷ്യന്‍ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടാണ് ദോഹ ഫോറം തുടങ്ങിയത്. ഖത്തര്‍ പ്രധാനമന്ത്രി, ഫലസ്തീന്‍ പ്രധാനമന്ത്രി, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രി, UNAOC അണ്ടർ സെക്രട്ടറി ജനറലും ഉന്നത പ്രതിനിധിയുമായ മിഗ്വൽ മൊറാറ്റിനോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട‌റെസും ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News