Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ഖത്തറിൽ അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി

October 20, 2023

news_malayalam_dfi_updates

October 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തറിൽ അടുത്ത മാസം നടക്കേണ്ടിയിരുന്നു അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കിയതായി ഖത്തർ പ്രഖ്യാപിച്ചു. ഇസ്രയേലി ആക്രമണത്തിന് വിധേയരായ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു (ഡി.എഫ്.ഐ) ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകര്‍. നവംബർ 8 മുതൽ നവംബർ 16 വരെയായിരുന്നു അജ്യാൽ ഫിലിം ഫെസ്റ്റിവല്‍ നിശ്ചയിച്ചിരുന്നത്.

ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് കാണുമ്പോൾ തകര്‍ന്നുപോവുകയാണ്. ഇത് ആഘോഷത്തിനുള്ള സമയമല്ലെന്നും ബോധപൂർവം പ്രവർത്തിക്കേണ്ട സമയമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News