Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ പൊതുപരീക്ഷാ സമയത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടാൽ വീട്ടുടമയ്ക്ക് 500 റിയാൽ നഷ്ടപരിഹാരം

February 19, 2024

news_malayalam_new_rules_in_saudi

February 19, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ - സൗദി അറേബ്യയിൽ വൈദ്യുതി ബില്ലടക്കാത്തതിന്റെ പേരിൽ പൊതുപരീക്ഷാ സമയത്ത് വൈദ്യുതി കണക്ഷൻ തടസ്സപ്പെട്ടാൽ വീട്ടുടമയ്ക്ക് ഇലക്ട്രിസിറ്റി കമ്പനി 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകണമെന്ന് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 

ബില്ലടക്കാത്തതിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും അംഗീകൃത നടപടികളും ഇലക്ട്രിസിറ്റി കമ്പനി പാലിക്കേണ്ടത് നിർബന്ധമാണ്. ഇത്തരം വ്യവസ്ഥകളും നടപടികളും പാലിക്കാതിരിക്കൽ, നിരോധിത സമയങ്ങളിലും സന്ദർഭങ്ങളിലും വൈദ്യുതി കണക്ഷൻ തടസ്സപെടൽ, ഇൻവോയ്‌സിൽ നിർണയിച്ച തീയതിക്ക് മുമ്പായി കണക്ഷൻ തടസ്സപ്പെടൽ, അബദ്ധത്തിൽ മീറ്റർ മാറി കണക്ഷൻ വിച്ഛേദിക്കൽ എന്നീ സാഹചര്യങ്ങളിൽ എത്രയും വേഗത്തിൽ കണക്ഷൻ പുനഃസ്ഥാപിക്കലും ഉപയോക്താക്കൾക്ക് 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകലും നിർബന്ധമാണെന്ന് വാട്ടർ ആന്റ് ഇലക് ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ ഗ്യാരണ്ടീഡ് സ്റ്റാൻഡേർഡ്‌സ് ഗൈഡ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News