May 06, 2024
May 06, 2024
റിയാദ്: സൗദി അറേബ്യയില്‍ ഒരു സൗദി പൗരനും സിറിയന്‍ സ്വദേശിക്കും 30 മാസം തടവും 1,00,000 റിയാല്‍ പിഴയും വിധിച്ചു. വാണിജ്യത്തട്ടിപ്പില്‍ റിയാദ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.സ്വദേശി പൗരന് ആറ് മാസം തടവും സിറിയന്‍ പൗരന് രണ്ട് വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചതെന്ന് സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ രജിസ്റ്ററും ലൈസന്‍സും റദ്ദാക്കിയതിന് പുറമെ, കുറ്റം മറച്ചുവെച്ചതില്‍ നിന്ന് ലഭിച്ച വരുമാനം കണ്ടുകെട്ടാനും കോടതി വിധിച്ചു. ജയില്‍ ശിക്ഷയ്ക്ക് ശേഷം സിറിയന്‍ പൗരനെ നാടുകടത്തും. അഞ്ച് വര്‍ഷത്തേക്ക് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വദേശി പൗരനെ വിലക്കിയിട്ടുണ്ട്. ശിക്ഷാവിധി പ്രാദേശിക പത്രങ്ങളില്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം സകാത്തും ഫീസും നികുതിയും പ്രതികളില്‍ നിന്ന് ചുമത്തും.
റിയാദ് നഗരത്തിലെ കരാര്‍ മേഖലയില്‍ 2 മില്യണ്‍ റിയാല്‍ വിപണി മൂല്യമുള്ള കവര്‍ അപ്പ് ബിസിനസില്‍ ഏര്‍പ്പെടാന്‍ സൗദി പൗരന്‍ സിറിയന്‍ പൗരന് അനുമതി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സൗദി പൗരന്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു കരാര്‍ സ്ഥാപനം വഴി കരാര്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാന്‍ പ്രവാസിയെ പ്രാപ്തമാക്കിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F