Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഖത്തറിൽ മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയുടെ വൃക്ക മുതിര്‍ന്ന രോഗിയിലേക്ക് മാറ്റിവെച്ചു

October 10, 2023

news_malayalam_health_news_updates_in_qatar

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയുടെ വൃക്ക 48 വയസ്സുള്ള മുതിര്‍ന്ന രോഗിയിലേക്കാണ് വിജയകരമായി മാറ്റിവെച്ചത്. ഹമദ് ജനറല്‍ ആശുപത്രിയും (എച്ച്എംസി) സിദ്ര മെഡിസിനുമായി സഹകരിച്ച് സെപ്തംബര്‍ 11നാണ് എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ക്യുഎന്‍എ (ഖത്തർ ന്യൂസ് ഏജന്‍സി) റിപ്പോര്‍ട്ട് ചെയ്തു. എച്ച്എംസിയും സിദ്ര മെഡിസിനും അടുത്തിടെ ഒപ്പുവെച്ച സഹകരണ കാരാറിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടന്നത്. 

ഖത്തറിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ആദ്യത്തെ സംയുക്ത കരാറാണ് ഇതെന്നും അവയവം മാറ്റിവെയ്ക്കല്‍ പദ്ധതി വിപുലീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് സിദ്ര മെഡിസിനുമായുള്ള സഹകരണമെന്നും എച്ച്എംസി മെഡിക്കല്‍ ഡയറക്ടറും കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവിയുമായ ഡോ. യൂസഫ് അല്‍ മസ്‌ലമാനി വ്യക്തമാക്കി. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ച ഉടന്‍ കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് സിദ്ര മെഡിസിന്‍സ് നെഫ്രോളജി മേധാവി പറഞ്ഞു. ഏഴ് വര്‍ഷത്തോളമായി ഡയാലിസ് ചെയ്തുവന്നിരുന്ന രോഗിയിലേക്കാണ് കുട്ടിയുടെ വൃക്ക മാറ്റിവെച്ചത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV
 


Latest Related News