May 12, 2024
May 12, 2024
റിയാദ്: റിയാദില്‍ ഹംബര്‍ഗിനി റെസ്‌റ്റോറന്റില്‍ നിന്ന് 75 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിലെ പ്രധാന വില്ലന്‍ മയോണൈസാണെന്ന് കണ്ടെത്തി. ബോണ്‍ ടും (BON TUM) ബ്രാന്‍ഡിലുള്ള മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. ആറ് വിദേശികള്‍ക്കും 69 സ്വദേശികള്‍ക്കുമാണ് വിഷബാധയേറ്റിരുന്നത്. ഇവരില്‍ ഒരാള്‍ മരിച്ചു. 43 പേര്‍ ഇതിനകം ആശുപത്രി വിട്ടു. 20 പേര്‍ ഇപ്പോഴും ഐസിയുവിലാണ്. ഏപ്രില്‍ 26നാണ് വിഷബാധയുണ്ടായത്.
ബോണ്‍ ടും ബ്രാന്‍ഡിലുള്ള മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അവ ഇനി സൗദി മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ പാടില്ല. ഇതിന്റെ ഫാക്ടറിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറിയിലെ മുഴുവന്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉൽപ്പന്നത്തിന്റെ എക്സ്പെയറി ഡേറ്റ് തീർന്നിട്ടില്ലെങ്കിലും മാർക്കറ്റിൽ നിന്ന് പിൻവലിക്കാനാണ് ഉത്തരവിലുള്ളത്. റെസ്റ്റോറൻ്റുകളും ഭക്ഷണ സ്ഥാപനങ്ങളും ബോണ്‍ ടും കമ്പനിയുടെ മയോണീസ് ഉപേക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഹംബര്‍ഗിനിയുടെ റിയാദിലെയും അല്‍ഖര്‍ജിലെയും റെസ്റ്റോറന്റുകളും അടപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F