Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ബോളിവുഡ് താരങ്ങളെ അണിനിരത്തി ഖത്തറില്‍ വൻ താരമേള അരങ്ങേറുന്നു

October 04, 2023

Gulf_Malayalam_News

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഇതുവരെ സംഘടിപ്പിച്ചിട്ടില്ലാത്ത ആഗോള എന്റര്‍ടെയ്ന്‍മെന്റ് തത്സമയ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി വിസിറ്റ് ഖത്തര്‍. ജെ ജസ്റ്റ് ലൈവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 6ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നൃത്തവും സംഗീതവും സംയോജിപ്പിച്ചുള്ള തത്സമയ പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖ സിനിമാ താരങ്ങള്‍ പങ്കെടുക്കും.
 
വരുണ്‍ ധവാന്‍, ഷാഹിദ് കപൂര്‍, ടൈഗര്‍ ഷ്രോഫ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് ഉള്‍പ്പെടെയുള്ള ബോളിവുഡിലെ പ്രമുഖ സിനിമാതാരങ്ങളെ അണിനിരത്തിയാണ് പരിപാടി.  രാത്രി 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ വൈകിട്ട് 6 മണിമുതല്‍ പ്രവേശനം അനുവദിക്കും. 300 ഖത്തര്‍ റിയാലാണ് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. 175, 275, 175, 125, 100, 75 എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍. പകുതിയോളം ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News