Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ജി.സി.സി ജൂനിയര്‍ ബാസ്കറ്റ്ബാളിൽ ഖത്തർ ഫൈനലിൽ കടന്നു 

August 01, 2023

August 01, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ :സൗദിയില്‍ നടക്കുന്ന ജി.സി.സി ജൂനിയര്‍ ബാസ്കറ്റ്ബാളില്‍ ഖത്തർ ഫൈനലിൽ കടന്നു..ഇതോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് ടീമിന്  യോഗ്യത നേടാനായി.
സെമിയില്‍ കുവൈത്തിനെ തോല്‍പിച്ചായിരുന്നു ഖത്തറിന്റെ കൗമാര കുതിപ്പ് .സ്കോര്‍: 75-72. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യരായ ടീമിനെ ഖത്തര്‍ ബാസ്കറ്റ്ബാള്‍ ഫെഡറേഷൻ സെക്രട്ടറി ജനറല്‍ സാദൂൻ അല്‍ കുവാരി അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News