Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയില്‍ റമദാനില്‍ ബാങ്കുകളുടെ പ്രവൃത്തന സമയം പ്രഖ്യാപിച്ചു; പെരുന്നാള്‍ അവധി ഇങ്ങനെ 

February 17, 2024

news_malayalam_ramadan_updates_in_saudi

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയില്‍ റമദാനില്‍ ബാങ്കുകളുടേയും ബാങ്കുകള്‍ക്ക് കീഴിലെ റെമിറ്റന്‍സ് സെന്ററുകളുടേയും പെയ്മെന്റ് കമ്പനികളുടെയും മണി എക്സ്ചേഞ്ചുകളുടെയും പ്രവൃത്തന സമയം പ്രഖ്യാപിച്ചു. 

റമദാനില്‍ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മണി റെമിറ്റന്‍സ് സെന്ററുകളും പെയ്മെന്റ് കമ്പനികളും ദിവസേന രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെയും പ്രവര്‍ത്തിക്കും.

ഈദുല്‍ഫിത്ര്, ഈദുല്‍അദ്ഹ അവധി ദിവസങ്ങളും സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകളുടെ ഈദുല്‍ഫിത്ര് അവധി ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം റമദാന്‍ 26 (ഏപ്രില്‍ 5) വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. പെരുന്നാള്‍ അവധിക്ക് ശേഷം ശവ്വാല്‍ അഞ്ചിന് (ഏപ്രില്‍ 14) ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബലിപെരുന്നാള്‍ അവധി ദുല്‍ഹജ്ജ് എട്ട് (ജൂണ്‍ 13) വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 17 (ജൂണ്‍ 23) ഞായറാഴ്ച ബാങ്കുകള്‍ വീണ്ടും തുറക്കും. 

അതേസമയം മക്കയിലും മദീനയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിന് ചില ബാങ്ക്, മണി എക്സ്ചേഞ്ച്, പെയ്മെന്റ് കമ്പനി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ബാങ്കുകളും മണി എക്സ്ചേഞ്ചുകളും മണി റെമിറ്റന്‍സ് സെന്ററുകളും പെയ്മെന്റ് കമ്പനികളും ഏതാനും ശാഖകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News