Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എ.എഫ്.സി ഏഷ്യൻ കപ്പ് റൗണ്ട് ഓഫ് 16: ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ

January 28, 2024

news_malayalam_afc_asian_cup_updates

January 28, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് റൗണ്ട് ഓഫ് 16ലെ ആദ്യ മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ജയം. 4-0 എന്ന സ്കോറിന് ഓസ്‌ട്രേലിയ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി. ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് (ഞായർ) ഉച്ചക്ക് 2:30നായിരുന്നു മത്സരം.

മത്സരത്തിന്റെ 12-ാം മിനിറ്റിൽ ഓസ്‌ട്രേലിയ സെൽഫ് ഗോളിലൂടെ ആദ്യ ഗോള്‍ നേടി. എൽക്കാൻ ബഗ്ഗോട്ടാണ് ഗോൾ നേടിയത്. ഹാഫ് ടൈമിന് തൊട്ട് മുൻപ് (45-ാം മിനിറ്റ്) ഓസ്ട്രേലിയയുടെ മാർട്ടിൻ ബോയിലും, 89-ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്വിനും രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ സ്വന്തമാക്കി. 90+1 മിനിറ്റിൽ ഹാരി സൗറ്റർ അവസാന ഗോൾ കൂടി അടിച്ച് ക്വാർട്ടർ ഫൈനൽസിൽ ഓസ്‌ട്രേലിയ സ്ഥാനം ഉറപ്പിച്ചു. ഇതോടെ ഇന്തോനേഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. 

അതേസമയം, ഇന്ന് (ഞായർ) തജികിസ്ഥാനെതിരെ യു.എ.ഇ മത്സരിക്കും. അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News