Breaking News
വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം കടുപ്പിച്ചു,ഗസയിൽ കൊല്ലപ്പെട്ടത് 178 പേർ | ഇസ്രായേലിനെ പിന്തുണച്ച് ഉപവാസം,നടൻ കൃഷ്ണകുമാറിനെതിരെ കേസെടുത്തു | തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി,മകൾ അനുപമ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബർ | വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് |
ഖത്തർ എയർവേയ്‌സിന്റെ അധിക വിമാന സർവീസ്; വിവരങ്ങൾ വെളിപ്പെടുത്താൻ ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി വിസമ്മതിച്ചതായി റിപ്പോർട്ട്

November 13, 2023

Gulf_Malayalam_News

November 13, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എയർവെയ്‌സിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള അധിക വിമാന സർവീസുകളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിംഗ് വിസമ്മതിച്ചതായി റിപ്പോർട്ട്. ഓസ്‌ട്രേലിയയും ഖത്തറും തമ്മിലുള്ള ബന്ധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചില രേഖയിലുണ്ടെന്നും, അത് പുറത്തുവിടുന്നത് ഖത്തറുമായുള്ള ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. 

ഓസ്‌ട്രേലിയയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആഴ്ചയിൽ 21 അധിക വിമാനങ്ങൾക്കുള്ള ഖത്തർ എയർവെയ്സിന്റെ ബിഡ് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി  കാതറിൻ കിംഗ് സെപ്റ്റംബറിൽ നിരസിച്ചിരുന്നു. ഈ നടപടിയെ ഖത്തർ എയർവേയ്‌സ് അപലപിച്ചിരുന്നു.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ വനിതാ യാത്രക്കാരെ ദേഹപരിശോധന നടത്തിയത് ഉൾപെടെ, ദേശീയ താൽപര്യം സംരക്ഷിക്കുന്നതിലുള്ള ആശങ്കകളാണ് ഖത്തറിന്റെ ആവശ്യം നിരസിക്കാനുള്ള കാരണമെന്ന് ഓസ്‌ട്രേലിയൻ മന്ത്രി കാതറിൻ കിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഖത്തർ എയർവേയ്‌സിന്റെ ബിഡ് നിരസിച്ച നടപടിയിൽ ഓസ്‌ട്രേലിയൻ സർക്കാർ രൂക്ഷമായ വിമർശനങ്ങളാണ് നേരിട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News