Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
അൽഐനിലെ വാഹനാപകടത്തിൽ അഞ്ച് സ്വദേശി യുവാക്കൾ മരിച്ചു

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അൽഐനിലെ സാഅ റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് എമറാത്തി യുവാക്കൾ മരിച്ചു. ഇന്നലെ (ചൊവ്വാഴ്ച്ച) പുലർച്ചെയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അലി അഹമ്മദ് അലി അൽ സാദി, അലി ഖമീസ് മുഹമ്മദ് അൽ സാദി, ഹമ്മൂദ് അബ്ദുൽ അസീസ് അലി അൽ സാദി, റാഷിദ് അബ്ദുല്ല മുഹമ്മദ് അൽ സാദി, അബ്ദുല്ല അലി അബ്ദുല്ല ഈദ് അൽ കുത്ബി എന്നിവരാണ് മരിച്ചത്.

ആംബുലൻസും പൊലീസ് ഉദ്യോഗസ്ഥരും സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിലേർപ്പെടുകയും ചെയ്തതായി അബുദാബി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കബറടക്കി. 

ഡ്രൈവിങ്ങിൽ ശ്രദ്ധ വേണമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ മുന്നറിയിപ്പ് നൽകി. അപകടത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരത്തുന്നത് ഒഴിവാക്കണമെന്നും, ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് മാത്രം വിവരങ്ങൾ മനസ്സിലാക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News