May 15, 2024
May 15, 2024
കുവൈത്ത് സിറ്റി: പ്രവാസികളെ വീണ്ടും വലച്ച് എയർഇന്ത്യ എക്സ്പ്രസ്. ഇന്ന് (ബുധനാഴ്ച) കോഴിക്കോട്-കുവൈത്ത് സെക്ടറിൽ വിമാനം വൈകുമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. മൂന്നു മണിക്കൂറോളം വൈകിയാണ് ഇന്ന് സർവിസ് നടത്തുക. കോഴിക്കോട് നിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം 11.45നാണ് പുറപ്പെടുക. കുവൈത്തിൽ എത്താൻ 2.15 ആകും. ഒമ്പതിനു കോഴിക്കോട് നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 11.40ന് കുവൈത്തിൽ എത്തുന്ന വിമാനമാണിത്.
കോഴിക്കോട് വിമാനം വൈകുന്നതോടെ കുവൈത്തിൽ നിന്നുള്ള യാത്രയും വൈകും. ഉച്ചക്ക് 12.40ന് പതിവായി കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് 3.25നാണ് പുറപ്പെടുക. ഇതോടെ രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം 11.45നാണ് എത്തുക.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F