Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹയ്യ കാർഡിൽ വരുന്നവർക്ക് പ്രത്യേക വ്യവസ്ഥകൾ,ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപ്പന ഉടൻ പ്രഖ്യാപിക്കും

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024 തുടക്കത്തിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ പ്രഖ്യാപിക്കുമെന്ന് എഎഫ്‌സി ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി. അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് മത്സരം. ടൂർണമെന്റിന്റെ ടിക്കറ്റ് നൽകുന്ന തീയതിയും, വിൽപ്പന സംവിധാനത്തിന്റെ രീതിയും ഉടൻ അറിയാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഹയ്യ കാർഡിൽ പ്രവേശനം അനുവദിക്കുമെങ്കിലും  ഖത്തറിലേക്ക് വരുന്നവർക്ക് പ്രത്യേക നടപടിക്രമങ്ങളും വ്യവസ്ഥകളുമുണ്ടെന്നും ഹസൻ റാബിയ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദാംശങ്ങളും അധികൃതർ പിന്നീട് അറിയിക്കുന്നതായിരിക്കും.

അൽ ബൈത്ത് സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നീ ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News