Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എഎഫ്‌സി ഏഷ്യന്‍ കപ്പ് ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

October 09, 2023

News_Qatar_Malayalam

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. ടിക്കറ്റുകള്‍ നാളെമുതല്‍ (ഒക്ടോബര്‍ 10) വില്‍പ്പനയ്ക്ക് എത്തുമെന്ന്  പ്രദേശിക സംഘാടക സമിതി അറിയിച്ചു. വിവധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് 25 റിയാലാണ് നിരക്ക്. സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍ അടങ്ങുന്നവയാണ് പാക്കേജുകള്‍. ഘട്ടം ഘട്ടമായാണ് ടിക്കറ്റുകള്‍ പുറത്തിറക്കുക. 

സംഘാടക സമിതിയുടെ https://asiancup2023.qa/en എന്ന വെബ്‌സൈറ്റിലൂടെയും എഎഫ്‌സിയുടെ https://www.the-afc.com/en/national/afc_asian_cup/home.ftml എന്ന വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും. അതേസമയം ഫാന്‍ എന്‍ട്രി വിസയുമായോ ഹയ്യാ കാര്‍ഡുമായോ ബന്ധിപ്പിക്കില്ലെന്ന് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി വ്യക്തമാക്കി. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ 24 ടീമുകള്‍ പങ്കെടുക്കും. ഏഴ് ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News