Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം 

April 16, 2024

news_malayalam_sports_news_updates

April 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇന്നലെ (ഏപ്രിൽ 15) ആരംഭിച്ച എ.എഫ്.സി U23 ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഖത്തറിന് വിജയം. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിനാണ് (2-0) ഖത്തർ ഇന്തോനേഷ്യയെ തോൽപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30നായിരുന്നു മത്സരം.

മത്സരത്തിന്റെ 45+1 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖത്തറിൻ്റെ ഖാലിദ് അലി ആദ്യ ഗോളടിച്ചു. തുടർന്ന്, 51-ാം മിനിറ്റിലും അഹമ്മദ് അൽ റാവി ഖത്തറിന് വേണ്ടി ഒരു ഗോൾ കൂടി സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം, ഇന്നലെ (തിങ്കൾ) നടന്ന ഓസ്‌ട്രേലിയ-ജോർദാൻ മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനില (0-0) പിടിച്ചു. വൈകിട്ട് 4 മണിക്ക് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News