Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
റാസൽഖൈമയിൽ മഴയിൽ അഭ്യാസ പ്രകടനം നടത്തിയ 9 വാഹനങ്ങൾ പിടിച്ചെടുത്തു 

March 13, 2024

news_malayalam_vehicles_seized_in_uae

March 13, 2024

ന്യൂസ്‌റൂം ബ്യുറോ

റാസൽഖൈമ: റാസൽഖൈമയിൽ അടുത്തിടെ പെയ്ത കനത്ത മഴയിൽ അഭ്യാസ പ്രകടനം നടത്തിയ 9 വാഹനങ്ങൾ പിടിച്ചെടുത്തതായി റാസൽഖൈമ പോലീസ് അറിയിച്ചു. മസ്‌റ, മിന അൽ അറബ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പിടികൂടിയത്. 

ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 1 പ്രകാരം “ഡ്രൈവറുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുന്നതിന്” 2,000 ദിർഹം പിഴയും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും, ഡ്രൈവർക്കെതിരെ 23 ട്രാഫിക് പോയിൻ്റുകളുടെ റെക്കോർഡിംഗും ഉണ്ടാകും. കൂടാതെ, റാസൽഖൈമയിലെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ ആർട്ടിക്കിൾ നമ്പർ 9, 2024 ലെ പ്രമേയം നമ്പർ 2 അനുസരിച്ച്, ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ വാഹനം ഓടിച്ചാൽ നാല് മാസവും (120 ദിവസം) റിലീസിംഗ് ഫീസായി 10000 ദിർഹവും ഈടാക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News