Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഷാർജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്നു വീണ് അഞ്ചു വയസുകാരൻ മരിച്ചു

March 06, 2024

news_malayalam_death_news_in_uae

March 06, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: ഷാർജയില്‍ കെട്ടിടത്തിന്റെ 20-ാം നിലയിൽ നിന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു. നേപ്പാൾ സ്വദേശിയാണ് മരിച്ചത്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.  ഇന്നലെ( ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എമിറേറ്റിലെ ബു ദാനിഗ് ഏരിയയിലുള്ള അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്നാണ് കുട്ടി വീണത്. ജനലിനരികിൽ വച്ചിരുന്ന കസേരയിൽ കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. അൽ ഗർബ് പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘവും ഫോറൻസിക് വിദഗ്ധരും പാരാമെഡിക്കൽ വിഭാഗവും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. 

സംഭവസ്ഥലത്ത് വച്ചു തന്നെ കുട്ടി മരിച്ചു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റി. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം രക്ഷിതാക്കൾക്ക് വിട്ട് നൽകും. രക്ഷിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News