Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഉംറ നിർവഹിച്ച് മടങ്ങിയ രണ്ട് മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു 

October 15, 2023

news_malayalam_death_news_in_saudi

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരണപെട്ടു. മലപ്പുറം കണ്ണത്തുപാറ പെരുവൻ കുഴിയിൽ കുഞ്ഞായിഷ (53), കണ്ണമംഗലം മേമാട്ടുപാറ ഖദീജ കെ.കെ (34) എന്നിവരാണ് മരിച്ചത്. ഹൃദയാഘതമാണ് മരണ കാരണം.  

ഉംറ നിർവ്വഹിച്ചതിന് ശേഷം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ ജിദ്ദയിലെ ജാമിയ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞായിഷ മരിച്ചത്. മാതൃ സഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. പിതാവ്: പരേതനായ ഉണ്ണീൻ (തമിഴ്‌നാട് പോലീസ്), മാതാവ്: പരേതയായ പാറമ്മൽ ഇത്തീരുമ്മ. സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ (കുഞ്ഞാപ്പു). 

അതേസമയം, നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഖദീജയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭർത്താവ്: പുള്ളാട്ട് മുജീബ്, മകൻ: ഹാഫിള് റിസ്വാൻ.

നിയമ നടപടികൾക്ക് ശേഷം രണ്ടുപേരുടെയും മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News