Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സുരക്ഷ വീഴ്ച; സൗദിയിൽ ഹുണ്ടായിയുടെ 1548 ബസുകൾ തിരിച്ചു വിളിച്ചു 

March 03, 2024

news_malayalam_new_rules_in_saudi

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സൗദിയിൽ ഹുണ്ടായിയുടെ 1548 ബസുകൾ വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു. വാഹനങ്ങളിലുണ്ടായിരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഹുണ്ടായിയുടെ വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട എമര്‍ജന്‍സി എക്‌സിറ്റുകള്‍ക്ക് സമീപം ലേബലുകള്‍ പതിക്കാതിരിക്കുക, അപകട സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങാനുപയോഗിക്കുന്ന എമര്‍ജന്‍സി ഗ്ലാസുകള്‍ തുറക്കാനാവശ്യമായ ഗണ്‍ സ്ഥാപിക്കാതിരിക്കുക എന്നിവയാണ് വാഹനങ്ങളിലുണ്ടായിരുന്ന സുരക്ഷ വീഴ്ചകള്‍. കമ്പനിയുടെ 2016 മുതല്‍ 2023 വരെയുള്ള മോഡലുകളിലെ ബസുകളാണ് തിരിച്ചു വിളിച്ചത്. ഈ കാലയളവിലെ വാഹനങ്ങൾ ഉപയോഗിക്കുന്നവര്‍ റീകാള്‍ എസ് എ വെബ്സൈറ്റിലൂടെയോ 8001240401, 8001240191,8003040777 എന്നീ ടോള്‍ഫ്രീ നമ്പറുകള്‍ വഴിയോ ബന്ധപ്പെടണമെന്നും സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News