Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ 13-മത് കത്താറ ദൗ ഫെസ്റ്റിവല്‍ നവംബര്‍ 28 മുതല്‍

November 04, 2023

Qatar_Malayalam_News

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ നാവിക പാരമ്പര്യത്തിന്റെ ആഘോഷമായ കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ പതിമൂന്നാമത് പതിപ്പിന് ഈ മാസം 28 ന് (നവംബര്‍) തുടക്കമാകും. കത്താറ ബീച്ചിലാണ് പരിപാടി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഡിസംബര്‍ 2 ന് അവസാനിക്കും. 

കലാ, സാംസ്‌കാരിക പ്രകടനങ്ങള്‍, പ്രദര്‍ശനങ്ങള്‍ , വര്‍ക്ക്‌ഷോപ്പുകള്‍, സൗഹൃദ മത്സരങ്ങള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. രാജ്യത്തിന്റെ സമുദ്ര സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദൗ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

അതേസമയം, ഫെസ്റ്റിവലിന്റെ ഈ സീസണില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഇന്ത്യ, ഇറാഖ്, തുര്‍ക്കി, ടാര്‍സാനിയ തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News