Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കറുപ്പയ്യ ജോസഫായി,വ്യാജ പാസ്‌പോർട്ടിൽ ദോഹയിൽ നിന്നെത്തിയ യാത്രക്കാരൻ ചെന്നൈയിൽ പിടിയിൽ

August 15, 2023

August 15, 2023

അൻവർ പാലേരി  

ദോഹ / ചെന്നൈ : ഖത്തറിൽ നിന്ന് വ്യാജ പാസ്‌പോർട്ടിൽ എത്തിയ 41കാരൻ ചെന്നൈയിൽ പിടിയിലായി.തഞ്ചാവൂർ സ്വദേശി കറുപ്പയ്യയാണ് പിടിയിലായത്..ഏതാനും വർഷം മുമ്പ് സന്ദർശക വിസയിലെത്തിയ പ്രതി അനധികൃതമായി ഖത്തറിൽ തുടരുകയായിരുന്നു.

ഇന്ത്യയിലേക്ക് മടങ്ങാൻ ഏജന്റുമാരുടെ സഹായത്തോടെ ജോസഫ് എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് സ്വന്തമാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു..ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത  കറുപ്പയ്യയെ ചെന്നൈയിലെ സെൻട്രൽ ക്രൈംബ്രാഞ്ചിന് (സിസിബി) കൈമാറി, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാത്രി ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ഖത്തറിൽ നിന്ന് എത്തിയ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നതിനിടെയാണ് വ്യാജ പാസ്‌പോർട്ട് കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News