Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ട്രാൻസ്‌ജെൻഡർ പ്രധാന വേഷത്തിലെത്തുന്ന 'ടോക്ക് ടു മി' ഹൊറർ സിനിമയുടെ പ്രദർശനം കുവൈത്തിൽ നിരോധിച്ചു

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ

കുവൈത്ത്: ട്രാൻസ്‌ജെൻഡർ പ്രധാന വേഷത്തിലെത്തുന്ന ഓസ്‌ട്രേലിയൻ ഹൊറർ സിനിമയായ 'ടോക്ക് ടു മി' എന്ന ചിത്രം കുവൈത്തിൽ നിരോധിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, മറ്റ് മിഡിലീസ്സ്റ് രാജ്യങ്ങളിലൊന്നും സിനിമ നിരോധിച്ചതായി അറിവില്ലെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു. 

യു.എ.ഇയിലും, സൗദി അറേബ്യയിലും 'ടോക്ക് ടു മീ' പ്രദർശനം തുടരുകയാണ്. ഓസ്‌ട്രേലിയൻ ട്രാൻസ്‌ജെൻഡർ നടനായ സോയി ടെരാക്‌സിയാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയിലൊരു ഭാഗത്തും വ്യക്തമായ എൽ. ജി. ബി. ടി. ക്യു പരാമർശങ്ങളില്ല.

കഴിഞ്ഞയാഴ്ച റിലീസ് ചെയ്യാനിരുന്ന ടോക്ക് ടു മീയുടെ പ്രദർശനം നിരോധിച്ചതായി കുവൈത്ത് നാഷണൽ സിനിമാ കമ്പനി വൈസ് ചെയർമാൻ ഹിഷാം അൽഗാനിം പറഞ്ഞു. നിരോധനത്തിന്റെ കാരണങ്ങൾ വ്യക്തമല്ല.

'എന്റെ സിനിമയിൽ അസാധാരണമായ തീമുകളില്ല, ഞാൻ ഒരു ട്രാൻസ് നടനാണ്, ഞാൻ ഒരു തീം അല്ല. ഞാൻ ഒരു വ്യക്തിയാണ്,' ടെറക്സ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. “

തന്റെ വ്യക്തിത്വത്തിന്റെ പേരിൽ മാത്രമാണ് കുവൈത്ത് ഈ സിനിമ നിരോധിച്ചതെന്നും, ഈ നീക്കം മനുഷ്യത്വരഹിതവും തന്നെ ദ്രോഹിക്കാൻ ഉദ്ദേശിച്ചുള്ളതുമാണെന്നും ടെറക്സ്  കൂട്ടിച്ചേർത്തു.  

എൽജിബിടിക്യു റഫറൻസുകൾ അടങ്ങിയ സിനിമകൾ ഗൾഫ് അറബ് രാജ്യങ്ങൾ പതിവായി സെൻസർ ചെയ്യാറുണ്ട്. ട്രാൻസ്‌ജെൻഡർ പ്രൈഡ് ഫ്ലാഗ് ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ പേരിൽ സ്പൈഡർ മാൻ ആനിമേഷൻ സിനിമ ജൂണിൽ നിരോധിച്ചിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News