Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ തിരിച്ചെത്തുന്നവർക്കുള്ള കൊറന്റൈൻ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി,റീ എൻട്രി പെർമിറ്റ് നിർബന്ധമാക്കി 

July 22, 2020

July 22, 2020

ദോഹ : കോവിഡ് അപകട രഹിത രാജ്യങ്ങളിൽ നിന്നുള്ള ഖത്തറിൽ താമസ വിസയുള്ളവർ രാജ്യത്തേക്ക് തിരിച്ചു വരുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് രണ്ടാഴ്ചത്തെ ഹോട്ടൽ കൊറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.പകരം ഒരാഴ്ചത്തെ ഹോട്ടൽ കൊറന്റൈനു ശേഷം അടുത്ത ഏഴു ദിവസം താമസ സ്ഥലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാവും.ഓരോ രാജ്യത്തെയും കോവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കി ഓരോ രണ്ടാഴ്ച് കൂടുമ്പോഴും പ്രസിദ്ധീകരിക്കുന്ന പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പ്രകാരം ആഗസ്റ്റ് ഒന്ന് മുതൽ ഘട്ടം ഘട്ടമായാണ് രാജ്യത്തിന് പുറത്തുകഴിയുന്നവർക്ക് പ്രവേശനം അനുവദിക്കുക.

നിബന്ധനകൾ ഇവയാണ് :

  • പുറപ്പെടുന്ന രാജ്യത്തെ ഏതെങ്കിലും അംഗീകൃത ലാബിൽ നിന്നും യാത്രക്ക് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തിയതിന്റെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 
  • തിരിച്ചെത്തുന്നവരെ ദോഹാ രാജ്യാന്തര വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കും.ഇതോടെ ഇവരുടെ മൊബൈൽ ഫോണിലുള്ള ഇഹ്തിറാസ് ആപ്പിൽ സ്റ്റാറ്റസ് മഞ്ഞയായി മാറും.യാത്രക്കാരൻ നിർബന്ധമായും ഒരാഴ്ച ഹോം കൊറന്റൈനിലേക്ക് പോകണമെന്നാണ് ഇതിനർത്ഥം.നിയമം ലംഘിച്ച് പുറത്തിറങ്ങി നടക്കുകയോ മാളുകളിലോ മറ്റിടങ്ങളിലോ സന്ദർശനം നടത്തുകയോ ചെയ്യുമ്പോൾ തിരിച്ചറിയാൻ ഇത് സഹായിക്കും.
  • വിമാനത്താവളത്തിൽ എത്തിയാൽ ഒരാഴ്ച ഹോം / ഹോട്ടൽ കൊറന്റൈനിൽ പോകാമെന്ന് അറിയിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം.
  • ഏഴു ദിവസത്തെ ഹോം കൊറന്റൈൻ പൂർത്തിയാക്കിയ ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. പരിശോധനയിൽ ഫലം പോസറ്റിവ് ആയാൽ ഐസൊലേഷനിൽ പ്രവേശിക്കണം.ഫലം നെഗറ്റിവ് ആണെങ്കിൽ കൊറന്റൈൻ കാലാവധി അവസാനിക്കുകയും ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ചെയ്യും.
  • അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപെടാത്തതും കോവിഡ് പരിശോധന നടത്താൻ അംഗീകൃത ലാബ് സൗകര്യങ്ങൾ ഇല്ലാത്തതുമായ രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ(ആദ്യഘട്ടത്തിൽ ഇവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്) ഒരാഴ്ച സ്വന്തം ചെലവിൽ ഹോട്ടൽ കൊറന്റൈൻ നിര്ബന്ധമായിരിക്കും.ഡിസ്കവർ ഖത്തർ വെബ്‌സൈറ്റ് വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്. നേരത്തെ ഇത് രണ്ടാഴ്ചയായിരുന്നു.ഒരാഴ്ചത്തെ ഹോട്ടൽ കൊറന്റൈന് ശേഷം നടത്തുന്ന പരിശോധനയിൽ കോവിഡ് പോസറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്ക് മാറേണ്ടി വരും. നെഗറ്റിവ് ആണെങ്കിൽ അടുത്ത ഒരാഴ്ച ഹോം കൊറന്റൈനിൽ കഴിയണം.ഇതിനു ശേഷം ഇഹ്തിറാസ് ആപ്പിലെ മഞ്ഞ സ്റ്റാറ്റസ് മാറും.
  • ഖത്തറിൽ താമസ വിസയുള്ളവർക്ക് സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽ വഴി രാജ്യത്തേക്ക് തിരിച്ചുവരാൻ അപേക്ഷിക്കണം.
  • റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച് മടങ്ങിയെത്തുന്ന സ്വകാര്യ മേഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം. മടങ്ങി വരവ് തിയതി സംബന്ധിച്ച കാര്യങ്ങള്‍ പ്രവാസി ജോലിക്കാര്‍ തങ്ങളുടെ തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. വിദ്യാഭ്യാസ മേഖലയിലെ ജോലിക്കാരും അവരുടെ കുടുംബങ്ങളും ക്വാറന്റീനില്‍ കഴിയണം. റിട്ടേണ്‍ പെര്‍മിറ്റ് സംബന്ധിച്ച വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 പേജ് സന്ദര്‍ശിക്കുകയോ 109 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്ററുമായോ ബന്ധപ്പെടാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News