Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി,പുതിയ ഭാരവാഹികൾ

March 05, 2023

March 05, 2023

അൻവർ പാലേരി 

ദോഹ : ഖത്തർ ഇന്ത്യന്‍ എംബസിക്ക് കീഴിലെ മൂന്ന് അപെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി.വോട്ടെടുപ്പ് ആപ്പായ ഡിജിപോളിലെ സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടു തവണ മാറ്റിവെച്ച ഭാരവാഹി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്.ശനിയാഴ്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവന്നു.

എംബസിക്കു കീഴിലെ ഏറ്റവും വലിയ ഘടകമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ പുതിയ പ്രസിഡണ്ടായി ഷാനവാസ് ബാവ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ജനറല്‍ സെക്രട്ടറി സാബിത് സഹീറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഷാനവാസ് ബാവക്ക് 2026 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാബിതിന് 1621 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ

മാനേജിംഗ് കമ്മറ്റി അംഗങ്ങളായി മുഹമ്മദ് കുഞ്ഞി ( 2099), വര്‍ക്കി ബോബന്‍ ( 2066) , കുല്‍ദീപ് കൗര്‍ ( 1940), ഫുആദ് ഉസ് മാന്‍ ( 1887) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി സമീര്‍ അഹ്മദാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എ.പി. മണി കണ്ഠനാണ് കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ(ഐസിസി)പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.പൂക്കാക്കിലത്ത് നാസിറുദ്ധീനെയാണ് മണി കണ്ഠന്‍ തോല്‍പ്പിച്ചത്.മണി കണ്ഠന് 1269 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നാസിറുദ്ധീന് 375 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ

അഡ്വ. ജാഫര്‍ഖാന്‍ ( 1285 വോട്ട് ), മോഹന്‍ കുമാര്‍ ദുരൈ സ്വാമി (1204 വോട്ട് ), അബ്രഹാം ജോസഫ് ( 1157 വോട്ട്). സുമ മഹേശ് ഗൗഡ (1087 വോട്ട് ) എന്നിവരാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍.അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധികളായി സത്യ നാരായണ, സജീവ് സത്യശീലന്‍ സുബ്രമണ്യ ഹെബ്ബഗലു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ സമൂഹത്തിന്റെ കായിക മേഖലയിലെ മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്സ് സെന്റർ(ഐ.എസ്.സി)പ്രസിഡന്റായി ഇ.പി.അബ്ദുറഹിമാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആശിഖ് അഹ്മദിനെയാണ് അബ്ദുറഹിമാന്‍ തോല്‍പ്പിച്ചത്. ഇ.പി.അബ്ദുറഹിമാന് 1272 വോാട്ടുകള്‍ ലഭിച്ചപ്പോള്‍ ആശിഖ് അഹ്മദിന് 531 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂജോഡ് (1703), പ്രദീപ് മാധവന്‍ ( 1742), നിഹാദ് മുഹമ്മദലി ( 1428) ശാലിനി തിവാരി ( 1726)എന്നിവരാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍.അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി ദീപേഷ് ഗോവിന്ദന്‍ കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News