Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധനകൾ,വന്ദേ ഭാരത് മിഷൻ അടുത്ത ഷെഡ്യുൾ വൈകുന്നു 

June 22, 2020

June 22, 2020

ദോഹ : ഗൾഫിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ പുതിയ നിബന്ധന ഏർപ്പെടുത്തി . ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.

സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങളുടെ  അനുമതിക്കായി ഇതുവരെ കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് നിർദേശം.എന്നാൽ പുതിയ ഉത്തരവ് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

ഇതിനിടെ,ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്കായി ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ ദൗത്യത്തിൽ നിന്നും പിൻവാങ്ങുകയാണെന്ന സൂചന ബലപ്പെടുന്നു.നാലാം ഘട്ടം അവസാനിക്കാറായിട്ടും പുതിയ ഷെഡ്യുൾ പ്രഖ്യാപിക്കാത്തതാണ് പ്രവാസികളെ ആശങ്കയിലാക്കുന്നത്. മിക്ക ഗൾഫ് രജ്യങ്ങളിൽ നിന്നും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ യാത്ര തുടങ്ങിയതോടെ വന്ദേ ഭാരത് മിഷൻ വഴിയുള്ള സർവീസുകളുടെ എണ്ണം കുറച്ചേക്കുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.

ജൂൺ 9 ന് ആരംഭിച്ച നിലവിലെ  ഷെഡ്യുളിൽ തുടർച്ചയായ രണ്ടാം ദിവസവും ദോഹയിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ ഇല്ല. നാളെ കൂടി കഴിഞ്ഞു 24 ന്  ബുധനാഴ്ച്ച കൊച്ചിയിലേക്കാണ് ഇനി ദോഹയിൽ നിന്നും സർവീസ് ഉള്ളത്.26 നും 27 നും തിരുവനന്തപുരത്തേക്കും 29 നു കണ്ണൂരിലേക്കും മുപ്പതിന് കോഴിക്കോട്ടേക്കും ഓരോ സർവീസുകൾ മാത്രമാണ് ദോഹയിൽ നിന്നും കേരളത്തിലേക്ക് നിലവിലെ ഷെഡ്യുളിൽ അവശേഷിക്കുന്നത്. അതേസമയം,വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന മലയാളികൾക്ക് കൂടുതൽ ബാധ്യതയുണ്ടാക്കും. വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്ക് 830 റിയാൽ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോൾ മിക്ക ചാർട്ടഡ് വിമാനങ്ങളിലും 1350 റിയാൽ വരെയാണ്  ടിക്കറ്റ് നിരക്ക് .

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News