Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിൽ പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ ഇന്നു മുതൽ,ഹുറൂബുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് അധികൃതർ 

March 14, 2021

March 14, 2021

ജിദ്ദ : സൗദിയിൽ പുതിയ തൊഴിൽ പരിഷ്‌കാരങ്ങൾ ഇന്ന്(ഞായറാഴ്ച)നിലവിൽ വരാനിരിക്കെ,ചില വിഭാഗം പ്രൊഫഷണൽ തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാൻ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കം തുടങ്ങിയതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നു.പദവി ശരിയാക്കുന്നതിന് ചില വിഭാഗം പ്രൊഫഷനിൽ പെട്ടവരുടെ ഹുറൂബ് നീക്കം ചെയ്തേക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ഹുറൂബാക്കപ്പെട്ട തൊഴിലാളികൾക്ക് ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുതൽ നിലവിലുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും തുടർന്നും ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികൾക്കും ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പരിഷ്കാരങ്ങളുടെ ആനുകൂല്യം ലഭിക്കും.തൊഴിൽ കരാറിൽ ഉൾപ്പെട്ട ഇരുവിഭാഗം കക്ഷികളുടെയും അവകാശങ്ങൾ പരിഗണിച്ചുള്ള നിശ്ചിത വ്യവസ്ഥകൾക്ക് അനുസൃതമായാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.എന്നാൽ,ഹുറൂബ് അടക്കം നിരവധി നടപടി ക്രമങ്ങൾ പുതിയ പരിഷ്കാരങ്ങളുടെ പരിധിയിൽ വരില്ലെന്ന് മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇതിനിടെ,പുതിയ നിയമം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം പുതിയ തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആഗോള മാനദണ്ഢങ്ങൾക്കനുസരിച്ചാണ് സൗദി, തൊഴിൽ നിയമത്തിൽ മാറ്റം വരുത്തിയത്.വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മാറ്റത്തെ കാത്തിരിക്കുന്നത്. ദശകങ്ങളായി രാജ്യത്തെ വിദേശികൾക്ക് മേലുള്ള പല നിയന്ത്രണങ്ങളും ഇന്നു മുതൽ ഇല്ലാതാകും. തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം വകവെച്ച് നൽകുന്നതുമാണ് പുതിയ തൊഴിൽ നിയമങ്ങൾ. സ്‌പോൺസർഷിപ്പിന്‍റെ ഊരാകുടുക്കിലകപ്പെട്ട് പ്രയാസങ്ങളനുഭവിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാകുന്നതുമാണ് പുതിയ മാറ്റം. പുതിയ തൊഴിലിലേക്ക് മാറുന്നതിനും, സ്പോണ്‍സർഷിപ്പ് മാറുന്നതിനും, എക്‌സിറ്റ്-റീ എൻട്രി വിസകൾ നേടുന്നതിനും പുതിയ നിയമം പ്രവാസികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News