Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

August 10, 2021

August 10, 2021

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 220  പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 180 പേർ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 601 പേർ കോവിഡ് ബാധിച്ച് മരിച്ചു.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 2,305 ആയി ഉയർന്നു.

പുതിയ 220 കേസുകളിൽ 147 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 73 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 87 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരെയും ഐ.സി.യൂ വിൽ പ്രവേശിപ്പിച്ചില്ല.. 21  പേർ ഇപ്പോൾ ഐ.സി.യു.വില്‍ ചികിത്സയിലാണ്.


Latest Related News