Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു,ഫലം രാത്രിയോടെ

June 22, 2023

June 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:ഏഴാമത് ദോഹ സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ്  പുരോഗമിക്കുന്നു.വോട്ടെടുപ്പ് നടക്കുന്ന ഒനൈസയിലെ  ജോവാൻ ബോയ്‌സ് മോഡൽ സ്കൂൾ,ന്യൂ റയ്യാൻ അലി ബിൻ അബ്ദുല്ല ബോയ്‌സ് മോഡൽ സ്കൂൾ,റൗദത്ത് അൽ ഹമാമ യിലെ പെൺകുട്ടികൾക്കായുള്ള മരിയ അൽ ഖിബ്തിയ പ്രിപ്പറേറ്ററി സ്കൂൾ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ എട്ട് മണി മുതൽ വോട്ടെടുപ്പ് തുടരുകയാണ്.വൈകുന്നേരം 5 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.തുടര്‍ന്ന് വോട്ടെണ്ണലും വിജയികളുടെ പ്രഖ്യാപനവും നടക്കും. ഖത്തറിലെ ആദ്യത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് 1999ലാണ് നടന്നത്.

ഏറ്റവും കൂടുതല്‍ സാധുവായ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുക. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്കിടയില്‍ വോട്ടുകള്‍ തുല്യമാണെങ്കില്‍ കമ്മിറ്റി അവരുടെ സാന്നിധ്യത്തിലോ അവരുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലോ കമ്മിറ്റി വോട്ട് നിര്‍വഹിക്കും.

ആഭ്യന്തര മന്ത്രാലയമാണ് ഇന്ന് രാത്രിയോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News