Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ ജ്വല്ലറികൾ കേന്ദ്രമാക്കി മോഷണം,കവർച്ചാ സംഘത്തെ വിമാനത്താവളത്തിൽ പിടികൂടി

June 24, 2023

June 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ ജ്വല്ലറികളിലെത്തി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന കവർച്ചാ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിന്തുടർന്ന് അറസ്റ്റ് ചെയ്തു.ജ്വല്ലറികൾ കേന്ദ്രമാക്കി നിരവധി മോഷണങ്ങൾ നടത്തിയിരുന്ന സംഘത്തെ രാജ്യം വിടുന്നതിന് മുമ്പ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം പിടികൂടിയത്.

ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ജ്വല്ലറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു പുരുഷനും രണ്ട് സ്ത്രീകളും സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനായി വിൽപ്പനക്കാരന്റെ ശ്രദ്ധ തിരിക്കുന്നത് ജ്വല്ലറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്ഇതേരീതി തന്നെ സംഘം മറ്റൊരു ജ്വല്ലറിയിലും ആവർത്തിച്ചിരുന്നു.

 

പ്രതികൾ  താമസസ്ഥലം വിട്ടത്  മുതൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്നതുവരെ സിസിടിവി വഴി ട്രാക്ക് ചെയ്യുകയും തൊണ്ടിമുതൽ സഹിതം വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News