Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് വരാൻ ഇനി എന്തെളുപ്പം,പി.സി.ആർ പരിശോധനയും ആന്റിജൻ ടെസ്റ്റും വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വിദേശരാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നതിന് കോവിഡ് രഹിത പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശം റദ്ദാക്കിയതായി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

ഖത്തറിലെ പൗരന്മാരും താമസക്കാരും ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റോ പിസിആർ പരിശോധനയോ നടത്തിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

ഖത്തറിൽ ഉൾപെടെ ലോകമെമ്പാടും കൊവിഡ്  കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ഖത്തറിന്റെ ദേശീയ കൊവിഡ്-19 വാക്സിനേഷൻ പരിപാടി നല്ലരീതിയിൽ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.നവംബർ 1 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അതേസമയം,രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങൾക്ക് അകത്ത് പ്രവേശിക്കുമ്പോൾ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് നിര്ബന്ധമായിരിക്കും.എന്നാൽ മറ്റെവിടെയും ഈ നിബന്ധന ഉണ്ടാവില്ല.അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും സാധാരണ മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News