Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സീലൈനിൽ സ്ത്രീയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൈജീരിയൻ ഫുട്‍ബോളർക്കായി മെമ്മോറിയൽ മാച്ച് സംഘടിപ്പിച്ചു

June 27, 2023

June 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ സീലൈൻ ബീച്ചിൽ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൈജീരിയൻ ഫുട്‍ബോളർക്ക് ആദരാഞ്ജലി അർപ്പിക്കാൻ   ടീം അംഗങ്ങൾ വെള്ളിയാഴ്ച ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ജൂൺ 17 നാണ് കടലിൽ അപകടത്തിൽ പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി മറ്റ് മൂന്ന് പേർക്കൊപ്പം കടലിൽ ചാടിയ അഡെവാലെ അകിന്തയോ (40) ആണ് മരണപ്പെട്ടത്.സ്ത്രീയെ രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ അകിന്തയോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ അഡെവാലെ വെള്ളത്തിൽ നിന്ന് പുറത്ത് വന്നതിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെടുകയായിരുന്നുവെന്നും ടീം അംഗമായ സോദിഖ് ഒലവോയിൻ ദോഹ ന്യൂസിനോട് പറഞ്ഞു.മരണപ്പെട്ട  അഡെവാലെ അകിന്തയോടുള്ള ആദരവിന്റെ ഭാഗമായാണ് ടീം അംഗങ്ങൾ അനുശോചന ഫുട്‍ബോൾ സംഘടിപ്പിച്ചത്.

സേഫ്റ്റി എഞ്ചിനീയറായി ജോലി ചെയ്യുന്ന അകിന്തയോ പ്രാദേശിക ഖത്തർ കമ്മ്യൂണിറ്റി ഫുട്ബോൾ ലീഗിലെ ക്ലബിനായി സ്ഥിരമായി കളിക്കുന്ന കളിക്കാരനായിരുന്നു.2011 മുതൽ ദോഹയിൽ കുടുംബത്തോടെ താമസിക്കുകയായിരുന്നു..
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News