Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
'മേഘമൽഹാറി'ൽ നടന ശോഭനം,ഖത്തറിലെ കലാസ്വാദകരുടെ മനം നിറച്ച് ശോഭനയും സിതാരയും

July 01, 2023

July 01, 2023

അൻവർ പാലേരി 

ദോഹ : നീണ്ട ഇടവേളക്ക് ശേഷം ശോഭനയുടെ നടനവിസ്മയവും ഗായിക സിതാരയുടെ ആലാപന മാധുര്യവും ഒത്തുചേർന്നപ്പോൾ ദോഹയിലെ അൽ അറബി സ്റ്റേഡിയത്തിലെത്തിയ കലാസ്വാദകർക്ക് അത് വേറിട്ട അനുഭവമായി. നാലു മണിക്കൂറിലധികം നീണ്ടുനിന്ന നടനതാള വിസ്മയങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ നവ്യാനുഭവമായി മാറി.

തെന്നിന്ത്യൻ സിനിമയിൽ ചിരപ്രതിഷ്‌ഠ നേടിയ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശോഭനയുടെയും സംഘത്തിന്റെയും നൃത്തച്ചുവടുകളോടെയാണ് പരിപാടിക്ക് തുടക്കമായത്.വിഷ്ണു,നയന,അന്നാ പ്രസാദ്,പ്രശസ്ത കൊറിയോഗ്രാഫറും നർത്തകനുമായ ബിജു ധ്വനിതരംഗ് എന്നിവർക്കൊപ്പം ഖത്തറിലെ നൃത്തവേദികളിൽ സ്ഥിരം സാന്നിധ്യമായ കലാപ്രതിഭകൾ കൂടി അണിനിരന്നതോടെ കലയുടെ വേഗച്ചുവടുകൾക്ക് മാന്ത്രിക സൗന്ദര്യം കൈവരികയായിരുന്നു.

തുടർന്ന് വേദി ഏറ്റെടുത്ത സിതാരയുടെ പ്രോജക്റ്റ് മലബാറിക്കസ് ബാൻഡ് ഒന്നര മണിക്കൂറോളം സംഗീതാസ്വാദകർക്ക് പുതിയതും പഴയതുമായ ഗാനങ്ങളുടെ സ്നേഹവിരുന്ന് സമ്മാനിച്ചു.വിവിധ അഭിരുചികളിലുള്ള പാട്ടുകൾ കോർത്തിണക്കി സിതാര ആസ്വാദകരെ കയ്യിലെടുത്തപ്പോൾ അടിപൊളി പാട്ടുകളുമായി സച്ചിൻ വാര്യരും ഓർക്കസ്ട്രയും അൽ അറബി സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകരെ ഇളക്കിമറിച്ചു.

സ്‌കൈ മീഡിയയുടെ ബാനറിൽ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യപ്രായോജകർ എം.എ.പെർഫോമൻസ് ഗാരേജ് ആയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News