Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മൻസൂറ കെട്ടിടദുരന്തം,ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും

April 18, 2023

April 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദോഹയിലെ മൻസൂറയിൽ കെട്ടിടം തകർന്ന് വീണ് നിരവധി പേർ മരണപ്പെടാനിടയായ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തും..ഉത്തരവാദികളായവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

കെട്ടിടത്തിന്റെ പ്രധാന കരാറുകാരൻ,പ്രോജക്ട് കൺസൾട്ടന്റ് കെട്ടിട ഉടമ,അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവർക്കെതിരെയാണ് നടപടി.

മാർച് 22 ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാരാണ് മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മദുട്ടി(45), മലപ്പുറം മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍(44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ്(38), നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍(26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍(61) എന്നിവരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News