Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഭർതൃപിതാവ് മരിച്ചു മണിക്കൂറുകൾക്കുള്ളിൽ മലയാളി നെഴ്‌സ് സൗദിയിൽ നിര്യാതയായി

August 31, 2022

August 31, 2022

ഖമീസ് മുശൈത്ത് : കൊല്ലം ആയൂർ വയക്കൽ സ്വദേശിനിയായ നെഴ്‌സ് സൗദിയിൽ നിര്യാതയായി.ദഹ്റാൻ ജനൂബ് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നെഴ്സായ ലിനി വർഗീസ്(43) ആണ് മരിച്ചത്.ഭർതൃപിതാവ് നാട്ടിൽ മരണപ്പെട്ട് മണിക്കൂറുകൾക്കാകമായിരുന്നു അന്ത്യം.

ഭർതൃപിതാവ് മരിച്ച വിവരം അറിയിക്കാൻ നാട്ടിൽ നിന്നും പലതവണ ലിനിയുടെ മൊബൈൽഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.തുടർന്ന് സഹപ്രവർത്തകരെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.സഹപ്രവർത്തകർ മുറിയിൽ എത്തിയപ്പോൾ ലിനി മരിച്ചുകിടക്കുകയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

റെജി ചാക്കോയാണ് ഭർത്താവ്.രണ്ടു മക്കളുണ്ട്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News