Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തിയത് ബുറൈദയിൽ,കഴിച്ചുകൂട്ടിയത് പള്ളികളിലും മരച്ചുവട്ടിലും

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദി അറേബ്യയില്‍ കാണാതായിരുന്ന പ്രവാസി യുവാവിനെ ആറ് ദിവസത്തിന് ശേഷം ബുറൈദയിൽ  കണ്ടെത്തി. മലപ്പുറം അരിപ്ര മാമ്പ്ര സ്വദേശി ഹംസത്തലി എന്ന യുവാവിനെ ഈ മാസം 14 മുതലാണ് റിയാദിൽനിന്ന് കാണാതായത്. റിയാദ് നസീമിലെ ബഖാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല.

പൊലീസിലും ഇന്ത്യന്‍ എംബസിയിലും സ്‍പോണ്‍സര്‍ പരാതി നല്‍കി. തുടർന്ന് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂരും യുവാവിന്റെ ബന്ധുവായ അഷ്റഫ് ഫൈസിയും വ്യാപകമായ അന്വേഷണം നടത്തി. അതിനിടയിലാണ് യുവാവ് ബുറൈദയിലുണ്ടെന്ന് ഒരു ഫോൺ കോളിൽ നിന്ന് സൂചന ലഭിക്കുന്നത്. തുടർന്ന് സൗദി പൊലീസിന്റെയും സി.ഐ.ഡിയുടെയും സഹായത്തോടെ ബുറൈദയിൽ യുവാവ് കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടായ മാനസിക പ്രയാസങ്ങളാണ് ഹംസത്തിനെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. റിയാദിൽനിന്ന് ഒളിച്ചോടിയ യുവാവ് ടാക്സി കാറിൽ 400 കിലോമീറ്റർ അകലെയുള്ള ബുറൈദയിലെത്തുകയായിരുന്നത്രെ. അവിടെ ആദ്യ മൂന്ന് ദിവസങ്ങളിൽ പള്ളികളിൽ കഴിച്ച് കൂട്ടി. പിന്നീട് രണ്ട് ദിവസം ഒരു മരത്തിന് താഴെ കിടന്നുറങ്ങി. അതിന് ശേഷം ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിൽ കഴിഞ്ഞുകൂടുകയായിരുന്നു. അവിടെ വെച്ച് റെസ്റ്റോറന്റ് ജീവനക്കാരനായ മലയാളിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News