Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മലപ്പുറം സ്വദേശി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു 

October 03, 2019

October 03, 2019

ജിദ്ദ: സൗദിയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍.

മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ ഹംറ) മോർച്ചറിയിൽ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.


Latest Related News