Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ആഘോഷം കൊടിയിറങ്ങി,ദോഹയിലെ ലുസൈൽ ബൊളിവാർഡിൽ ബുധനാഴ്ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം

April 30, 2023

April 30, 2023

അൻവർ പാലേരി  

ദോഹ:ഈദ് ആഘോഷങ്ങൾക്കായി താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയ ലുസൈൽ ബൊളിവാർഡ് 2023 മെയ് 3 ബുധനാഴ്ച ഗതാഗതത്തിനായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണി മുതൽ കാറുകൾക്ക് അവന്യുവിലേക്ക് പ്രവേശിക്കാമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു.

ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കുന്നതിനാൽ ബൊളിവാർഡിൽ കാൽനട യാത്രക്കാർക്ക് മാത്രമായി പ്രവേശനം പരിമിതപെടുത്തിയിരുന്നു.എന്നാൽ ബൊളിവാർഡിലെ ആഘോഷ പരിപാടികൾ 28ന് വെള്ളിയാഴ്ച സമാപിച്ചതോടെയാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.

ദോഹയിലെ പുതിയ നഗരകേന്ദ്രമായ ലുസൈല്‍   ബൊളിവാർഡിൽ വൈവിധ്യമാർന്ന നിരവധി ആഘോഷപരിപാടികൾ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.പരമ്പരാഗത അറബ് ആഘോഷക്കാഴ്ചകള്‍ക്കൊപ്പം പാശ്ചാത്യ ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ ഇവിടെ ഒരുക്കിയിരുന്നു. വര്‍ണാഭമായ പരേഡ് കാഴ്ചക്കാരുടെ മനം കവര്‍ന്നു. ഡ്രോണ്‍ ഷോയും വെടിക്കെട്ടും ആഘോഷത്തിന്റെ പകിട്ട് കൂട്ടി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News