Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അമീര്‍ കപ്പ് ഫൈനല്‍ ഇന്ന്, അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയത്തിനുള്ളില്‍ നിരോധിച്ച വസ്തുക്കളെ കുറിച്ചറിയാം

May 12, 2023

May 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 51-ാമത് അമീര്‍ കപ്പ് ഫൈനല്‍ ഫുട്‌ബോള്‍ മത്സരത്തിനൊരുങ്ങി ഖത്തര്‍. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് കാല്‍പന്തുകളിയുടെ ആരവം ഉയരും. അല്‍ സദ്ദും അല്‍ അറബിയും തമ്മിലാണ് പോരാട്ടം. 

അമീര്‍ കപ്പ് ഫൈനല്‍ സമയത്ത് സ്റ്റേഡിയത്തിനുള്ളില്‍ അനുവദനീയമല്ലാത്ത ഇനങ്ങളുടെ ലിസ്റ്റ് അല്‍ കാസ് ടിവി വഴി പുറത്തുവിട്ടു. ഡ്രോണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡറുകള്‍, ഊതി വീര്‍പ്പിക്കാവുന്ന ബലൂണുകള്‍ തുടങ്ങിയവ സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുണ്ട്. തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, എല്ലാത്തരം പുകയില ഉല്പന്നങ്ങള്‍ എന്നിവയും വേദിയിലേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. സൈക്കിളുകള്‍, റോളറുകള്‍, സ്‌കേറ്റ്‌ബോര്‍ട്ടുകള്‍, കിക്ക് സ്‌കൂട്ടറുകള്‍, പന്തുകള്‍, ഫ്രിസ്ബീസ് എന്നിവയും സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുള്ള എല്ലാ തരം ആയുധങ്ങള്‍, ഗ്ലാസ് പാത്രങ്ങള്‍, റേഡിയോ ആക്ടീവ്, കാസ്റ്റിക്, വിഷം, എന്നിവയും നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്ന് വൈകീട്ട് 7 മണിക്കാണ് മത്സരം. മത്സരത്തിന് 3 മണിക്കുമുന്നേ കാണികളെത്തിയാല്‍ തിരക്ക് ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കാണികള്‍ക്കെത്താന്‍ സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷിതമായ ഗതാഗത ക്രമീകരണങ്ങളും പൂര്‍ത്തിയായി. വാഹനത്തിലെത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തോടു ചേര്‍ന്ന വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യം പ്രയോജനപ്പെടുത്താം. കര്‍വ ബസ്, ദോഹ മെട്രോ ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനവും കാണികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മത്സരത്തോടനുബന്ധിച്ച് പുലര്‍ച്ചെ ഒന്നുവരെ മെട്രോ സര്‍വീസ് ലഭ്യമാകും. മിഷെറീബ് ഡൗണ്‍ടൗണ്‍ ദോഹയിലെ ബരാഹത് മിഷെറീബില്‍ അമീര്‍ കപ്പ് മത്സരം ഭീമന്‍ സ്‌ക്രീനില്‍ തല്‍സമയം കാണാനാകും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News